ഒരു പുതിയ React App ഉണ്ടാക്കാം

ഏറ്റവും മികച്ച ഡെവലപ്പർ എക്സ്പീരിയൻസിനും യൂസർ എക്സ്പീരിയൻസിനും വേണ്ടി ഇന്റഗ്രേറ്റഡ് ആയിട്ടുള്ള ഒരു Toolchain ഉപയോഗിക്കാം.

താഴെ പറയുന്ന കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന ചില പ്രമുഖ Toolchain-നുകളെ കുറിച്ചാണ് ഈ പേജിൽ പ്രതിപാദിച്ചിരിക്കുന്നത്.

 • ഒരുപാട് ഫയലുകളും Component-കളുമായി കൂട്ടിച്ചേർത്തു application വലുതാക്കിയെടുക്കാൻ
 • npm-ഇൽ നിന്നും ലഭ്യമാകുന്ന 3rd party ലൈബ്രറികൾ ഉപയോഗിക്കാൻ
 • സാധാരണയായി വരുത്തുന്ന തെറ്റുകൾ നേരത്തത്തെ തിരിച്ചറിയാൻ
 • ഡെവലപ്മെന്റ് സമയത്ത് CSS-ലും JS-ലും വരുത്തുന്ന മാറ്റങ്ങൾ തത്സമയം വീക്ഷിക്കാൻ
 • പ്രൊഡക്ഷൻ സാഹചര്യത്തിനനുസൃതമായി ഔട്ട്പുട്ട് optimize ചെയ്തെടുക്കാൻ.

ഈ പേജിൽ പറയുന്ന Toolchain-നുകൾ ഉപയോഗിക്കാൻ യാതൊരു വിധ configuration-ന്റെയും ആവശ്യമില്ല.

നിങ്ങൾക്ക് ഒരു Toolchain ആവശ്യമായെന്നു തന്നെ വരില്ല.

മുകളിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ നിങ്ങൾക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ലെങ്കിലോ അല്ലെങ്കിൽ JavaScript ടൂളുകൾ ഉപയോഗിക്കാൻ നിങ്ങൾ പ്രാപ്തരായിട്ടില്ലെങ്കിലോ നിങ്ങൾക്ക് React ഒരു plain <script> ടാഗ് ആയി HTML പേജിൽ ഉപയോഗിക്കാവുന്നതാണ്, അതിനോടൊപ്പം വേണമെങ്കിൽ JSX-ഉം ഉപയോഗിക്കാം.

നിലവിലുള്ള ഒരു വെബ്‌സൈറ്റിൽ React കൂട്ടിച്ചേർക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗമാണിത്. നിങ്ങൾക്ക് മറ്റൊരു വലിയ Toolchain ഉപകാരപ്രദമായി തോന്നുകയാണെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്!

React ടീം പ്രധാനമായി ശുപാർശ ചെയ്യുന്നത് ഈ toolchain-കളാണ്:

 • നിങ്ങൾ React പഠിക്കുയാണെങ്കിലോ അല്ലെങ്കിൽ ഒരു പുതിയ React app നിർമ്മിക്കുകയാണെങ്കിലോ Create React App ഉപയോഗിക്കാം.
 • Node.js ഉപയോഗിച്ച് server render ചെയ്യുന്ന വെബ്‌സൈറ്റ് ആണ് ഉണ്ടാക്കുന്നതെങ്കിൽ Next.js പരീക്ഷിച്ചു നോക്കാം.
 • static വെബ്‌സൈറ്റ് ആണ് നിര്മിക്കുന്നതെങ്കിൽ Gatsby പരീക്ഷിച്ചു നോക്കാവുന്നതാണ്.
 • നിങ്ങൾ ഒരു component ലൈബ്രറിയോ അല്ലെങ്കിൽ നിലവിലുള്ള ഒരു കോഡ്ബേസ് വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുകയോ ആണെങ്കിൽ, കൂടുതൽ Flexible ആയിട്ടുള്ള Toolchains നോക്കാവുന്നതാണ്.

Create React App

React പഠിക്കുന്നതിനും ഒരു single-page React App മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഏറ്റവും സുഖകരമായ സാഹചര്യം സൃഷ്ടിക്കുന്ന toolchain ആണ് Create React App.

ഇത് നിങ്ങൾക്ക് വേണ്ടി ഏറ്റവും പുതിയ JavaScript ഫീച്ചറുകൾ അടങ്ങിയ മികച്ച ഒരു ഡെവലപ്പ്മെന്റ് സാഹചര്യം ഒരുക്കിത്തരികയും പ്രൊഡക്ഷനു വേണ്ടി നിങ്ങളുടെ app-നെ optimized ആക്കുകയും ചെയ്യുന്നു. ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറിൽ Node-ന്റെ 8.10-നേക്കാൾ ഉയർന്ന പതിപ്പും npm-ന്റെ 5.6-നേക്കാൾ ഉയർന്ന പതിപ്പും ഉണ്ടായിരിക്കണം. ഒരു പ്രൊജക്റ്റ് നിർമ്മിക്കുന്നതിനായി താഴെയുള്ള കമാൻഡ് റൺ ചെയ്യുക:

npx create-react-app my-app
cd my-app
npm start

കുറിപ്പ്

npx എന്നത് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതല്ല — അത് npm 5.2-നു മുകളിൽ ഉള്ള പതിപ്പുകളോടൊപ്പം വരുന്ന ഒരു പാക്കേജ് റണ്ണർ ടൂൾ ആണ്.

Create React App ഒരിക്കലും backend ലോജിക്കുകളോ ഡാറ്റാബേസുകളോ കൈകാര്യം ചെയ്യില്ല; ഇത് ഒരു frontend build pipeline മാത്രം ഉണ്ടാക്കുന്നതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള backend-നോടോപ്പം ഉപയോഗിക്കാവുന്നതാണ്. അടിസ്ഥാനപരമായി ഇത് ഉപയോഗിച്ചിരിക്കുന്നത് Babel-ഉം webpack-ഉം ആണ്. എന്നാൽ നിങ്ങൾ അതിനെ കുറിച്ചെല്ലാം അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല.

നിങ്ങൾ പ്രൊഡക്ഷനിലേക്ക് ഡിപ്ലോയ് ചെയ്യാൻ തയ്യാറാകുമ്പോൾ npm run build എന്ന കമാൻഡ് റൺ ചെയ്‌താൽ build ഫോൾഡറിനകത്ത് നിങ്ങളുടെ app-ന്റെ ഏറ്റവും optimize ആയിട്ടുള്ള ഒരു ബിൽഡ് ഉണ്ടായി വരുന്നതാണ്. നിങ്ങൾക്ക് Create React App-നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അതിന്റെ README യോ യൂസർ ഗൈഡോ നോക്കാവുന്നതാണ്.

Next.js

React ഉപയോഗിച്ച്‌ static ആയിട്ടുള്ളതും server render ചെയ്യുന്നതുമായ application-കൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും പപ്രശസ്തവും അമിതഭാരമില്ലാത്തതുമായ ഒരു ലൈബ്രറിയാണ് Next.js. സ്റ്റൈൽ ചെയ്യുന്നതിനും route ചെയ്യുന്നതിനുമുള്ള ഉപാധികൾ അതിനകത്തു തന്നെ നിലവിലുണ്ട്. Node.js-നെയാണ് നിങ്ങളുടെ സെർവർ ആയി ഇത് പ്രതീക്ഷിക്കുന്നത്.

Next.js നിങ്ങൾക്ക് അതിന്റെ ഒഫിഷ്യൽ ഗൈഡിൽ നിന്നും പഠിച്ചെടുക്കാം.

Gatsby

React ഉപയോഗിച്ച് static വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപാധിയാണ് Gatsby. ഇതിൽ നിങ്ങൾ React components ആണ് ഉപയോഗിക്കുന്നതെങ്കിലും വേഗമേറിയ ലോഡിങ്ങ് ഉറപ്പു വരുത്തുന്ന രീതിയിൽ pre-render ചെയ്ത HTML-ഉം CSS-ഉം ആയിരിക്കും ഇതിന്റെ ഔട്ട്പുട്ട്.

ഒഫിഷ്യൽ ഗൈഡിൽ നിന്നും gallery of starter kit-ൽ നിന്നും നിങ്ങൾക്ക് Gatsby പഠിച്ചെടുക്കാം.

കൂടുതൽ Flexible ആയിട്ടുള്ള Toolchains

താഴെ പറയുന്ന toolchain-കൾ കൂടുതൽ flexibility-യും രീതികളും നൽകുന്നവയാണ്. കൂടുതൽ പരിജ്ഞാനമുള്ളവർക്കേ ഞങ്ങൾ ഇത് ശുപാർശ ചെയ്യുന്നുള്ളൂ:

തുടക്കം മുതൽ ഒരു toolchain ഉണ്ടാക്കിയെടുക്കൽ

ഒരു JavaScript ബിൽഡ് toolchain-ഇൽ സാധാരണയായി ഉണ്ടാകുന്നത്:

 • Yarn അല്ലെങ്കിൽ npm പോലെ ഒരു package manager. മറ്റുള്ളവർ ഉണ്ടാക്കി വെച്ചിട്ടുള്ള package-കൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.

 • webpack അല്ലെങ്കിൽ Parcel പോലെ ഒരു bundler. ചെറിയ ഭാഗങ്ങൾ ആയി കോഡ് എഴുതിയ ശേഷം ലോഡിങ്ങ് സമയം പരമാവധി കുറവായ രീതിയിൽ അവയെ ഒന്നിച്ചാക്കാൻ ഇത് സഹായിക്കുന്നു.

 • Babel പോലൊരു compiler. പഴയ ബ്രൗസറിലും ഓടുന്ന രീതിയിൽ പുതിയ JavaScript കോഡ് എഴുതാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

നിങ്ങൾക്ക് സ്വന്തമായി ഒരു JavaScript toolchain ഉണ്ടാക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ ഗൈഡ് നോക്കാവുന്നതാണ്, അതിൽ Create React App-ന്റെ പ്രവർത്തികൾ പുനരാവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

നിങ്ങൾ സ്വന്തമായി ഉണ്ടാക്കുന്ന toolchain പ്രൊഡക്ഷനുതകുന്ന രീതിയിൽ കൃത്യമായാണ് വികസിപ്പിച്ചെടുത്തതെന്നു ഉറപ്പു വരുത്തുക.